എന്തോ കനത്ത ഭാരം തോന്നുന്നു , എവിടെയാണെന്ന് നോക്കിയിട്ട് കിട്ടുന്നുമില്ല ,അക്ഷരങ്ങള്‍ക്ക് ഭാരമില്ലെന്നും , ചിന്ടകള്‍ക്കും സ്വപ്നങ്ങള്‍ക്കും പറക്കാന്‍ കഴിയുമെന്നും എനിക്കറിയാം ...പിന്നെ ????
ഡയറി എഴുതാന്‍ഇപ്പോള്‍ തോന്നരെ ഇല്ല .....ഇടയ്ക്ക് അക്ഷരങ്ങള്‍ മറന്നു പോകുന്നു , വാക്കുകള്‍ പരന്നു പോകുന്നു ...
ഇതെപ്പോള്‍ തുടങ്ങിയെന്നു അറിയില്ല .ഓഫീസില്‍ ഇപ്പോള്‍ കാര്യമായ പണികളുണ്ട് , നാളെ എന്റെ തട്ടകത്തിലേക്ക് . oman. ORPC യുടെ ട്രെയിനിംഗ് . ഞാന്‍ ആണ് വാദ്യാര് . കാര്യമായി നോക്കാനുണ്ട് . PDF കളുടെ കുംബരം വായിച്ചു തീര്‍ക്കാനുണ്ട് . പക്ഷെ മടി കാരണം !!!!
ലാസ്റ്റ് വീക്ക് മൊത്തം ബോറായിരുന്നു , പിന്നെ "AMERICAN BEUTY" ഒരിക്കല്‍ കുടി കണ്ടു , പിന്നെ "songs of sparrows " മജീദ് മജിടി വീണ്ടുമൊരു ചെറുതിനെ മനോഹരമാക്കുന്നു . ഗുല്‍മോഹര്‍ നിരാശ പെടുത്തി .
ഗുല്‍മോഹര്‍ - എ പേരെനിക്ക് ഇഷ്ടമാണ് . Delonix regia എന്നാ ഓമന പേരിട്ടു എന്റെ കലാലയം മുഴുവന്‍ ഇതു ഇങ്ങനെ നില്ക്കും , 18 വയസ്സില്‍ ഒരു സമരത്തില്‍ kodi പിടിച്ചു നടക്കുമ്പോള്‍ ഗുല്‍മോഹറിന്റെ അടിയില്‍ വെച്ചു നടന്ന ഒരു മീറ്റിംഗ് യെന്നിക്കൊര്‍മയുണ്ട് . അന്ന് മുതല്‍ ഇവനുമെന്റെ വിപ്ലവ സഹയാത്രികനായിരുന്നു . കാലിന്റെ അടിയില്‍ ഞെരിഞ്ഞമരുന്ന കാമ്പസ്സിന്റെ സ്വന്തം പുന്തോതം . ഗുല്‍മോഹര്‍ ന്റെ ഇലകള്‍ രസമാണ് . പുളിയിലകള്‍ പോലെ , കുറച്ചു മാത്രം ,ബാകി പുക്കാള്‍ കവര്ന്നെടുക്കും . കാമ്പസ്സില്‍ ഗുല്മോഹരിന്നു ചുവട്ടില്‍ വലിയ അക്ഷരങ്ങളില്‍ ശാസ്ത്രീയ നാമം എഴുതിയ ബോര്‍ഡ് തുങ്ങുന്നുണ്ടായിരുന്നു,പിന്നെ മലയാളത്തില്‍ "പുമരം" . ഒന്നാം വര്ഷം വരി വരിയായി കോളേജില്‍ പോകുമ്പോള്‍ മുന്നില്‍ നിന്നവന്‍ പുമാരമോന്നു നീട്ടി വായിച്ചു ഒരു കൌമാര തമാശ ആസ്വദിക്കുമ്പോള്‍ , അന്ന് രാത്രി എ തമാശയുടെ ശെരിക്കും സൌധര്യം ആസ്വദിച്ചത് രാത്രി ഹോസ്റ്റല്‍ മുറിയിലാണ് !!!!! പൊട്ടി ചിരിച്ച എന്നെ രാത്രി ചേട്ടന്മാര്‍ ഉറക്കിയില്ല .
Wednesday, December 9, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment